Thodupuzha

യു.ഡി.എഫ്  പ്രതിഷേധിച്ചു 

 

തൊടുപുഴ: ഇടവെട്ടി പഞ്ചായത്ത് ഓഫീസില്‍ സി.പി.എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയപ്പോള്‍ നോക്കി നിന്ന പോലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ യു.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഓഫീസിനു സംരക്ഷണം ഒരുക്കേണ്ടതില്‍ വീഴ്ച വന്നത് മറയ്ക്കാനാണ് ഇപ്പോള്‍ കള്ളക്കേസുമായി പോലീസ് എത്തിയിരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ നിയമ നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേയ്ക്ക് യു.ഡി.എഫ് നീങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.

നിയോജകമണ്ഡലം കണ്‍വീനര്‍ എന്‍.ഐ ബെന്നി, ചെയര്‍മാന്‍ പി.എന്‍ സീതി, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!