Local LiveMoolammattam

ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു , നടപടി സ്വീകരിക്കാതെ അധികൃതര്‍

മൂലമറ്റം : എകെജി ജംഗ്ഷനില്‍ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു നടപടി സ്വീകരിക്കാതെ അധികൃതര്‍. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, സെന്റ് ജോര്‍ജ് യു.പി സ്‌കൂള്‍, എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നി സ്‌കൂളുകള്‍ക്ക് സമീപമുള്ള ബസ് കാത്ത് നില്‍പ്പ് കേന്ദ്രത്തിനരികെയാണ് ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.പൈപ്പ് പൊട്ടി ബസ് കാത്ത് നില്‍പ്പ് കേന്ദ്രത്തിനരികെ വെള്ളക്കെട്ടായിരിക്കുകയാണ്. വെള്ളം കെട്ടിക്കിടന്ന് മലിനജലം ആയി തീര്‍ന്നെന്നും നിരവധി തവണ പഞ്ചായത്തിലും വാട്ടര്‍ അതോറിറ്റിയിലും പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. എത്രയും വേഗം നടപടി സ്വീകരിച്ച് രോഗ വ്യാപന സാധ്യത തടയണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!