Thodupuzha

മൂലമറ്റം സെൻ്റ് ജോസഫ്സ് അക്കാദമിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് അനിമേഷൻ്റെയും ഏദൻസ് കരിയർ ഗൈഡൻസ് സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

മൂവാറ്റുപുഴ : മൂലമറ്റം സെൻ്റ് ജോസഫ്സ് അക്കാദമിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് അനിമേഷൻ്റെയും ഏദൻസ് കരിയർ ഗൈഡൻസ് സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ, സെൻ്റ് ജോസഫ്സ് അക്കാദമിയിൽ 2022 ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.00 മണി വരെ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 35-ലധികം കമ്പനികളിലായി 1000-ലധികം ഒഴിവുകള്‍ നിലവിലുണ്ട്. ബാങ്കിംഗ്, എൻ.ബി.എഫ്.സി., ഐ.ടി, ഐ.ടി.ഇ.എസ്., ബി.പി.ഒ./ടെലികോം, ഇൻഷുറൻസ് , എഫ്.എം.സി.ജി. റിയാലിറ്റി, ട്രാവൽ & ടൂറിസം, ബിൽഡേർസ് /ലോജിസ്റ്റിക്സ് മേഖലകളിലായാണ് അവസരം. പ്ലസ് ടൂ മുതല്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കും. ഹോട്ടല്‍ മാനേജ്മെന്റിനും സാങ്കേതിക യോഗ്യതയുള്ളവര്‍ക്കുമായിരിക്കും മുൻഗണന. പുതുമുഖങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരേ പോലെ അവസരങ്ങളുണ്ട്.

രജിസ്റ്റര്‍ ചെയ്യാൻ വിളിക്കേണ്ട നമ്പര്‍ 7907707942, 9947595288

Related Articles

Back to top button
error: Content is protected !!