ChuttuvattomThodupuzha

ഓട സ്ലാബിട്ട് മൂടാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി യുവാവ്

തൊടുപുഴ: നഗരമധ്യത്തിലെ ഓട സ്ലാബിട്ട് മൂടാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി യുവാവ്. തിരക്കേറിയ തൊടുപുഴ മണക്കാട് ജംഗ്ഷനിലെ ഓട സ്ലാബിട്ട് മൂടാത്തതില്‍ പ്രതിഷേധിച്ച് മണക്കാട് തച്ചേട്ട് അജയ് ഉണ്ണിയാണ് റീത്തുമായി ഓടയില്‍ ഇറങ്ങി മരണസമയത്ത് ഉപയോഗിക്കുന്ന പാട്ടുമിട്ട് പ്രതിഷേധിച്ചത്.

അപകടകരമായ രീതിയിലുള്ള ഓട സ്ലാബിട്ടു മൂടാന്‍ നടപടി സ്വീകരിക്കാത്ത പിഡബ്ല്യുഡി അധികൃതരോടുള്ള പ്രതിഷേധവുമായാണ് വേറിട്ട സമരരീതിയുമായി എത്തിയതെന്ന് ബസ് ഡ്രൈവറായ അജയ് പറഞ്ഞു.തൊടുപുഴ നഗരത്തിലെ തിരക്കേറിയ മണക്കാട് റോഡില്‍ കോ-ഓപ്പറേറ്റീവ് കോളജ് റോഡിനു സമീപമാണ് അപകടാവസ്ഥയില്‍ ഓടയുള്ളത്. വഴിയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ഓടയില്‍ വീണ് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. റോഡ് നിര്‍മിച്ച കരാറുകാരന്‍ ഓടയുടെ സ്ലാബ് നീക്കം ചെയ്തശേഷം മൂടാത്തതാണ് അപകടാവസ്ഥയ്ക്ക് കാരണം.

 

 

Related Articles

Back to top button
error: Content is protected !!