ChuttuvattomThodupuzha

യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൊടുപുഴ : യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആയവന പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ അഗസ്റ്റിന്‍ തോമസ് (ജോളി വാമറ്റം) ത്തിന്റെ മകന്‍ അഡ്വ.തോമാച്ചന്‍ ജെ വാമറ്റം (32)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം വാഴക്കാല ഭാഗത്ത് ഇവര്‍ നിര്‍മ്മിയ്ക്കുന്ന വീടിന് സമീപത്തെ കുളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഒപ്പമുണ്ടായിരുന്നവര്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയി തിരികെ എത്തിയപ്പോള്‍ തോമാച്ചനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് സമീപത്തെ കുളത്തില്‍ മുങ്ങിത്താഴ്ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളിയാര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മാതാവ് :റാണി. ഭാര്യ: മരിയറ്റ്(ആനിക്കാട് കുന്നപ്പിള്ളില്‍ കുടുംബാഗം). മക്കള്‍: റെയ്ച്ചല്‍, റിന്ന. സംസ്‌കാരം പിന്നീട്.

 

Related Articles

Back to top button
error: Content is protected !!