ChuttuvattomThodupuzha

തൊഴിലുറപ്പ് പദ്ധതിയില്‍ നെല്‍കൃഷി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

തൊടുപുഴ: നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. പരാധീനതകള്‍ക്കിടയിലൂടെയാണ് നെല്‍കൃഷിയുമായി കര്‍ഷകര്‍ മുമ്പോട്ട് പോകുന്നത്. കൃഷി പരിപാലനത്തിന് വലിയ ചിലവാണ് ഉണ്ടാകുന്നത്. വിവിധ കാരണങ്ങളാല്‍ ജില്ലയില്‍ നെല്‍കൃഷി ചുരുങ്ങുകയാണ്. പാടമുണ്ടെങ്കിലും കര്‍ഷകരില്‍ പലരും നെല്‍കൃഷി ഉപേക്ഷിച്ച് കഴിഞ്ഞു. മുന്‍പ് രണ്ട് കൃഷി ഇറക്കിയിരുന്നവര്‍ കൃഷി ഒന്നാക്കി ചുരുക്കി. ഇത്തരം സാഹചര്യത്തിലാണ് നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

വിവിധങ്ങളായ പരാധീനതകള്‍ക്കിടയിലൂടെയാണ് നെല്‍കര്‍ഷകര്‍ മുമ്പോട്ട് പോകുന്നത്. വളവും ജലസേചനവും ഉള്‍പ്പെടെ കൃഷി പരിപാലനത്തിന് വലിയ ചിലവുണ്ടാകുന്നു. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ആശ്വാസമാകുമെന്നാണ് കര്‍ഷകരുടെ വാദം. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ആളെ കിട്ടാനില്ലാത്തതും പ്രതിസന്ധിയാണ്. പരിപാലനത്തിന് വലിയ തുക ചെലവാക്കിയാല്‍ തന്നെ അതിനനുസരിച്ച വിളവ് പലപ്പോഴും ലഭിക്കാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനം നെല്‍കര്‍ഷകര്‍ക്കും വെല്ലുവിളിയാണ്. വിത്തിറക്കി വിളവെടുത്ത് കഴിയുമ്പോള്‍ പലപ്പോഴും നഷ്ടകണക്കാണ് കര്‍ഷകര്‍ക്ക് ബാക്കിയാകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

 

 

Related Articles

Back to top button
error: Content is protected !!