ChuttuvattomThodupuzha

തൊടുപുഴ സ്റ്റാന്‍ഡില്‍ ബസ് പിന്നോട്ടുരുണ്ട് അപകടം

തൊടുപുഴ : സ്റ്റാന്‍ഡില്‍ ബസ് പിന്നോട്ടുരുണ്ട് അപകടം. ഇന്നലെ ഉച്ചയ്ക്ക് 12-ഓടെ തൊടുപുഴ-മൂലമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് പുറപ്പെടുന്നതിനു മുമ്പ്് ഡ്രൈവറുടെ അഭാവത്തില്‍ മറ്റൊരു ജീവനക്കാരന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് അപകടം.ബസ് പിന്നോട്ടുരുണ്ടതോടെ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും തകര്‍ത്ത് സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് പറയപ്പെടുന്നു. അപകടത്തില്‍ ആളപായമില്ല.

 

Related Articles

Back to top button
error: Content is protected !!