KullamavLocal Live

ഉപ്പുകുന്ന്-കരിമ്പന്‍കയം റോഡ് പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല

കുളമാവ് : ഉപ്പുകുന്ന് – കരിമ്പന്‍കയം റോഡിലെ തകര്‍ന്ന ഭാഗം പുനരുദ്ധരിക്കാന്‍ നടപടിയില്ല. 2018-ലെ പ്രളയത്തിലാണ് റോഡ് തകര്‍ന്നത്.തുടര്‍ന്ന് 2020-ല്‍ റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 45ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്തിനായിരുന്നു നിര്‍മ്മാണ ചുമതല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മിക്കാന്‍ കരാറുകാരന്‍ എത്തിയപ്പോള്‍ തടസവാദവുമായി ചിലര്‍ രംഗത്തെത്തിയതോടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു. യാത്ര ചെയ്യാന്‍ നിവൃത്തിയില്ലാതായതോടെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇടിഞ്ഞു പോയ ഭാഗത്തു നിന്നു മാറി മറ്റൊരു റോഡ് തുറന്നു. നിര്‍മ്മാണ തടസം ഒഴിവാക്കാന്‍ ഓംബുഡ്‌സ്മാനെ സമീപിച്ചതിനെ തുടര്‍ന്ന് റോഡ് നിര്‍മ്മാണത്തിന് അനുകൂലമായി ഉത്തരവുമുണ്ടായി. എന്നാല്‍ തടസങ്ങള്‍ ഒഴിവാക്കി റോഡ് നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെയും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

 

Related Articles

Back to top button
error: Content is protected !!