ChuttuvattomThodupuzha

കൊടികുത്തി കവലയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

കുണിഞ്ഞി : പുറപ്പുഴ പഞ്ചായത്തിലെ കൊടികുത്തി കവലയില്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.ഡീന്‍ കുര്യാക്കോസ് എംപി യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. ലൈറ്റ് സ്ഥാപിക്കാനുള്ള തറ വരെ നിര്‍മ്മിച്ചെങ്കിലും ബാക്കി പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്.

ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പിടിവാശി മൂലമാണ് നിര്‍മാണം പൂര്‍ത്തിയാകാത്തതെന്നാണ് ആരോപണം. പുറപ്പുഴ പഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കൊടികുത്തി കവലയില്‍ എംപി നിര്‍വഹിച്ചിരുന്നു. എന്നാല്‍ ഇവിടെ അനുവദിച്ച ലൈറ്റാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ പ്രയോജനരഹിതമായി കിടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം വഴിത്തല ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നിര്‍മ്മിച്ച തറയ്ക്ക് സമീപം ബോര്‍ഡും സ്ഥാപിച്ചു. എത്രയും വേഗം ലൈറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!