ChuttuvattomThodupuzha

കുന്നത്തുപാറ, അങ്കംവെട്ടി മേഖലയില്‍ മോഷ്ടാക്കളുടെ വിളയാട്ടം

ചിറ്റൂര്‍ : മണക്കാട് പഞ്ചായത്തിലെ കുന്നത്തുപാറ, അങ്കംവെട്ടി പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷ്ടാക്കളുടെ വിളയാട്ടം. ചങ്ങനാട്ടുപാലം ഭാഗത്തുള്ള പെട്ടിക്കടയില്‍ കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. കടയില്‍ സാധനങ്ങള്‍ തൂക്കി നല്‍കുന്നതിന് ഉപയോഗിച്ചിരുന്ന പെട്ടിത്രാസും സിഗരറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങളും മോഷണം പോയി. തൊട്ടടുത്തുള്ള എന്‍ജിനിയറിംഗ് വര്‍ക്ക് ഷോപ്പില്‍ നിന്ന് ഇരുമ്പ് സാധനങ്ങളും മോഷണം പോയി. റോഡരുകില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകളുടെ പെട്രോള്‍ ഊറ്റിയെടുക്കുന്നതും പതിവാകുകയാണ്. പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയാശങ്കയിലാണ്. രാത്രികാലങ്ങളില്‍ മേഖലയില്‍ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!