ChuttuvattomThodupuzha

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ തിരുനാള്‍ വെള്ളിയാഴ്ച മുതല്‍

തൊടുപുഴ : സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെയും പരി. കന്യകാമറിയത്തിന്റെയും വി. ഫ്രാന്‍സിസ് അസീസിയുടെയും തിരുനാള്‍ വെള്ളിയാഴ്ച മുതല്‍ 12 വരെ ആഘോഷിക്കും. നാളെ രാവിലെ 6.15 ന് വി.കുര്‍ബാന (തെനംകുന്നില്‍), സെമിത്തേരി സന്ദര്‍ശനം, മരിച്ചവരുടെ ഓര്‍മയാചരണം, വൈകിട്ട് 4.30 ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, നൊവേന-ഫാ.ഡോ. സ്റ്റാന്‍ലി കുന്നേല്‍, തുടര്‍ന്ന് ആഘോഷമായ വി.കുര്‍ബാന, സന്ദേശം-ഫാ. മാത്യു രാമനാട്ട്.

10ന് രാവിലെ ആറിനും ഏഴിനും എട്ടിനും വി.കുര്‍ബാന, 3ന് വാര്‍ഡുകളില്‍ നിന്ന് അമ്പെഴുന്നള്ളിക്കല്‍, 4.15 ന് ലദീഞ്ഞ്, നൊവേന, 4.45 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. ജോര്‍ജ് പീച്ചാനിക്കുന്നേല്‍, തിരുനാള്‍ സന്ദേശം-ഫാ. ജോര്‍ജ് പൊട്ടക്കല്‍, തുടര്‍ന്ന് ടൗണ്‍ പ്രദക്ഷിണം.

11ന് രാവിലെ ആറിനും എട്ടിനും 10 നും വി.കുര്‍ബാന, 3ന് വാര്‍ഡുകളില്‍ നിന്ന് അമ്പെഴുന്നള്ളിക്കല്‍, 4.15 ന് ലദീഞ്ഞ്, നൊവേന, 4.45 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. ജെയ്സ് പറയ്ക്കനാല്‍, തിരുനാള്‍ സന്ദേശം-ഫാ. ജോര്‍ജ് മാറാപ്പിള്ളില്‍, തുടര്‍ന്ന് പ്രദക്ഷിണം.

12ന് രാവിലെ 6.15 ന് വിഭൂതി തിരുക്കര്‍മ്മങ്ങള്‍, വി.കുര്‍ബാന എന്നീ തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.ഡോ. സ്റ്റാന്‍ലി കുന്നേല്‍, ഫാ. ജയിംസ് പറയ്ക്കനാല്‍, ഫാ. അഗസ്റ്റ്യന്‍ കുന്നപ്പിള്ളില്‍, കൈക്കാരന്‍മാരായ സി.വി ജോസ് ചെറുപറമ്പില്‍, ജോണ്‍ ടി.എ തയ്യില്‍, ഷിബി മൈക്കിള്‍ ഭഗവതിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!