kodikulamLocal Live

കോടിക്കുളം ഇടവക ദേവാലയത്തില്‍ തിരുനാള്‍ 9 മുതല്‍

കോടിക്കുളം : ഇടവക ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അന്നാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ 9,10,11 തീയതികളില്‍ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായുള്ള വിശുദ്ധ കുര്‍ബാന, ജപമാല, നൊവേന, ലദ്ദീഞ്ഞ് എന്നിവ എട്ട് വരെ നടക്കും. 9ന് രാവിലെ 6ന് ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന. വൈകിട്ട് 4ന് തിരുനാള്‍ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന. 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം. ഫാ. ഫെബിന്‍ കുന്നത്ത്. വൈകിട്ട് 6ന് ലഘു ഭക്ഷണം. 6.15ന് മജീഷ്യന്‍ ജെയിംസ് മുക്കുടം നയിക്കുന്ന ബൈബിള്‍ മാജിക് ഷോ.

10ന് രാവിലെ 6.30ന് ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന. 8ന് വീട്ടമ്പു കൊണ്ടുപോകല്‍. 4.30ന് ലദ്ദീഞ്ഞ്, ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന. തൊടുപുഴ വികാരി ഫാ. തോമസ് വിലങ്ങുപാറ കാര്‍മ്മികത്വം വഹിക്കും. കരിമണ്ണൂര്‍ വികാരി. ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ സന്ദേശം നല്‍കും. വൈകിട്ട് 6.30ന് ചാലയ്ക്കാമുക്ക് കപ്പേളയിലേക്ക് പ്രദക്ഷിണം, ലദ്ദീഞ്ഞ്. 8ന് സമാപന പ്രാര്‍ത്ഥന, സ്‌നേഹവിരുന്ന്.

11ന് രാവിലെ 6.30ന് ജപമാല, വിശുദ്ധ കുര്‍ബാന, അമ്പെഴുന്നള്ളിക്കല്‍. വൈകിട്ട് 4.30ന് ലദ്ദീഞ്ഞ്, ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന ഫാ. ജെയിംസ് മുണ്ടോളിക്കല്‍ നയിക്കും. കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ പാലപ്പിള്ളി സിഎംഐ സന്ദേശം നല്‍കും. 6.30ന് പാറത്തോട്ട കപ്പേളയിലേക്ക് പ്രദക്ഷിണം, ലദ്ദീഞ്ഞ്. 8ന് സമാപന പ്രാര്‍ത്ഥന, തിരുശേഷിപ്പ് വണക്കം, വാദ്യമേളങ്ങള്‍.

12ന് രാവിലെ ആറിന് ജപമാല, വിശുദ്ധ കുര്‍ബാന, വിഭൂതി തിരുക്കര്‍മ്മങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോണ്‍സണ്‍ പഴയപീടികയില്‍, കൈക്കാരന്മാരായ മാനുവല്‍ ആലയ്ക്കാപ്പിള്ളില്‍, ജെയിംസ് അറയ്ക്കല്‍ തുടങ്ങിയവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!