ChuttuvattomThodupuzha

തിരുവാതിര മഹോത്സവം

തൊടുപുഴ: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. ഡോ. ടി.ആര്‍ ഭവാനി നോട്ടീസിന്റെ പ്രകാശനം നിര്‍വഹിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ വല്‍സാ ബോസ് , തപസ്യ ജില്ലാ സെക്രട്ടറി എം.എം മഞ്ജുഹാസന്‍, ട്രഷറര്‍ സന്തോഷ് ബാബു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 13ന് വൈകിട്ട് 5 ന് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലാണ് തിരുവാതിര മഹോത്സവം നടക്കുന്നത്. അഞ്ഞൂറിലധികം തിരുവാതിര കലാകാരികള്‍ പങ്കെടുക്കുന്ന തിരുവാതിരകളിയും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ വല്‍സാ ബോസ് പറഞ്ഞു

 

Related Articles

Back to top button
error: Content is protected !!