ChuttuvattomThodupuzha

തപസ്യയുടെ നേതൃത്വത്തില്‍ തിരുവാതിരമഹോത്സവം  ഇന്ന്

തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തിരുവാതിരമഹോത്സവം ഇന്ന് നടക്കും. വൈകിട്ട് 5ന് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലാണ് പരിപാടി നടക്കുന്നത്. വിവിധ തിരുവാതിരസംഘങ്ങളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തപസ്യ ഇടുക്കി ജില്ലാ അധ്യക്ഷന്‍ വി.കെ സുധാകരന്‍ അധ്യക്ഷത വഹിക്കും. സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ടി.ആര്‍ ഭവാനി ഭദ്രദീപപ്രകാശനം നിര്‍വഹിക്കും.
തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. പി.ജി ഹരിദാസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
വൈകിട്ട് ആറിന് അഞ്ഞൂറോളം കലാകാരികള്‍ ഒരുമിച്ച് നടത്തുന്ന തിരുവാതിരകളിയും നടക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. വൈകിട്ട് 4.30 മുതല്‍ തിരുവാതിരകലാകാരികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!