ChuttuvattomThodupuzha

ലിഫ്റ്റില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി തൊടുപുഴ അഗ്നിരക്ഷാ സേന

തൊടുപുഴ : ലിഫ്റ്റില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി തൊടുപുഴ അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 9.45 ഓടെ തൊടുപുഴ കൈതക്കോട് ഗ്രീന്‍ ഹില്‍സ് അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയിലെ താമസക്കാരനായ അജിത്ത് ആണ് വൈദ്യുതി തകരാര്‍ മൂലം അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. തുടര്‍ന്ന് തൊടുപുഴ അഗ്നിരക്ഷാ സേനയെത്തി മൂന്നാമത്തെ നിലക്കും രണ്ടാമത്തെ നില്ക്കും ഇടയിലായി കുടുങ്ങി നിന്നിരുന്ന ലിഫ്റ്റ് , ലിഫ്റ്റ് കീ ഉപയോഗിച്ച് തുറന്നശേഷം അജിത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍ കെ. ബി. , അജയകുമാര്‍ എന്‍ എസ്, ജെയിംസ് നോബിള്‍, അബ്ദുള്‍ നാസര്‍ കെ എസ്, വി.കെ മനു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Related Articles

Back to top button
error: Content is protected !!