ChuttuvattomThodupuzha

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 2024- 25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

തൊടുപുഴ : ബ്ലോക്ക് പഞ്ചായത്ത് 2024- 25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാത്യൂ പൊന്നാട്ട് അവതരിപ്പിച്ചു.17.60 കോടി രൂപ വരവും 17.39 കോടി രൂപ ചെലവും 20.9 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഉത്പാദനമേഖലയില്‍ നെല്‍കൃഷിസംരക്ഷണവും ക്ഷീര വികസനവുമാണ് പ്രധാന ലക്ഷ്യം.

സേവന മേഖലയില്‍ ലൈഫ്/പി.എം.എ.വൈ(ജി), ഭവന പദ്ധതി, പാലിയേറ്റീവ് പരിചരണം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍, യുവകലാകാരന്‍മാര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പ്, എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി, സ്‌കോളര്‍ഷിപ്പ്, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയും പശ്ചാത്തല മേഖലയില്‍ ഗ്രാമീണ റോഡുകളെ ഗതാഗതയോഗ്യമാക്കുന്നതിനുള്ള പദ്ധതികളുമാണ് ഉള്‍കൊള്ളിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു അധ്യക്ഷ വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മാര്‍ട്ടിന്‍ ജോസഫ്, ഗ്ലോറി കെ.എ. പൗലോസ്, അന്നു അഗസ്റ്റിന്‍, മെമ്പര്‍മാരായ ബിന്ദു ഷാജി, നീതു ഫ്രാന്‍സിസ്, അജിനാസ് ഇ.കെ, ലാലി ജോയി, എ. ജയന്‍, ജിജോ കഴിക്കച്ചാലില്‍, എന്‍.കെ. ബിജു,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിന്ദു. സി.എന്‍ എന്നിവരും പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!