ChuttuvattomThodupuzha

അമൃത കലശ ഘോഷയാത്രയ്ക്ക് തൊടുപുഴ ഡോ. എപിജെ അബ്ദുല്‍ കലാം ഗവ. എച്ച് എസ് എസില്‍ ഗംഭീര വരവേല്‍പ്പ്

തൊടുപുഴ: തൊടുപുഴയില്‍ അമൃത കലശ ഘോഷയാത്ര നടത്തി. ആസാദി ക അമൃത് മഹോത്സവം സമാപനവുമായി ബന്ധപ്പെട്ട അമൃത കലശ ഘോഷയാത്രയ്ക്ക് തൊടുപുഴ ഡോ. എപിജെ അബ്ദുല്‍ കലാം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. തൊടുപുഴ ബ്ലോക്കിന് കീഴിലുള്ള വിവിധ സ്‌കൂളുകളിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നും എത്തിച്ചേര്‍ന്ന അമൃത കലശങ്ങള്‍ സ്‌കൂളില്‍ ഏറ്റുവാങ്ങി. രാജ്യത്തുടനീളമുള്ള മണ്ണ് ശേഖരിച്ച് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ അമൃത് വാടിക എന്ന പൂന്തോട്ടം നിര്‍മ്മിക്കും. എല്ലാ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണ് ഡല്‍ഹിയിലേക്ക് കൊടുത്തയക്കുന്നതിനായി മറ്റൊരു കുടത്തിലേക്ക് മാറ്റി.

താളമേളങ്ങളുടെ അകമ്പടിയോടുകൂടി നടത്തിയ പരിപാടി തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍  സനീഷ് ജോര്‍ജ് കലശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളത്തില്‍ വൃക്ഷത്തൈ നട്ടു എല്ലാവരും പഞ്ചപ്രാണ്‍ പ്രതിജ്ഞ എടുത്തു.വിമുക്തഭടന്‍ പി സി ജോണിനെ ചടങ്ങില്‍ ആദരിച്ചു.ചടങ്ങില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു,വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയകുമാരി വി ആര്‍,എന്‍എസ്എസ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ചന്ദ്രലാല്‍ സി വി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ ,സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍ ഡയസ് ജോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു

 

Related Articles

Back to top button
error: Content is protected !!