Thodupuzha

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു.സമാപന സമ്മേളനം പിജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെയും എഫ് .എഫ് .എസ് ഐ യുടെയും സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

തൊടുപുഴയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനം,കലാസന്ധ്യകള്‍, ഓപ്പണ്‍ ഫോറം , മീറ്റ് ദ ഡയറക്ടര്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം നടന്ന ഓപ്പണ്‍ഫോറത്തില്‍ മുതിര്‍ന്ന നാടക കലാകാരന്‍ ഡി. മൂക്കന്‍ , സാംസ്‌കാരിക പ്രവര്‍ത്തകരായ ചാക്കപ്പന്‍ തൊടുപുഴ , വില്‍സണ്‍ ജോണ്‍ , ബാബു പള്ളിപ്പാട്ട്, എം .ഐ .സുകുമാരന്‍ , ജോഷി വിഗ്‌നേറ്റ് , സി.എ. ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!