ChuttuvattomThodupuzha

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ : ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

തൊടുപുഴ : തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തൊടുപുഴ ഫിലിം സൊസൈറ്റിയും, നഗരസഭയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ് എഫ് ഐ (കേരളം ) യുടെയും സഹകരണത്തോടെ ഫെബ്രുവരി 8 മുതല്‍ 11 വരെ തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമസിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.  ഫെസ്റ്റിവലിന്റെ ആദ്യ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പ്രമുഖ നാടക നടന്‍ തൊടുപുഴ കൃഷ്ണന്‍കുട്ടിയില്‍ നിന്നും ഏറ്റുവാങ്ങി മുനിസിപ്പല്‍ ചെയര്‍മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ ഓഫീസില്‍ നടത്തിയ ചടങ്ങില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഫ് എഫ് എസ് ഐ ( കേരളം ) റീജിയണല്‍
കമ്മിറ്റിയംഗം യു. എ രാജേന്ദ്രന്‍,സമിതി ഭാരവാഹികളായ എം. ഐ സുകുമാരന്‍, അനിത മുരളി, ലിഖിയ ജോസ് ഷാന്റോ, ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിലുള്ള പഗോഡ ബുക്ക് ഹൗസുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. 18 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയും മുതര്‍ന്നവര്‍ക്ക് 200 രൂപയുമാണ് ഫെസ്റ്റിവല്‍ മുഴുവന്‍ കാണുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ്. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക ഫോണ്‍ : 9447753482, 8921260020.

 

 

 

Related Articles

Back to top button
error: Content is protected !!