Thodupuzha

തൊടുപുഴയിൽ പുഷ്പ പ്രദർശന മേള നാളെ മുതൽ

തൊടുപുഴ : തൊടുപുഴയിൽ പുഷ്പ മേള 12ന് ആരംഭിക്കും. നഗരസഭയുടെ സഹകരണത്തോടെ നവംബർ 12 മുതൽ 22 വരെ പുഷ്പ പ്രദർശനവും വിപണന മേളയും നടത്തുമെന്ന് തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സനീഷ് ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മൂലം ജീവിതം വഴിമുട്ടിയ എക്‌സിബിഷൻ തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും വനിതാ സംരംഭകരേയും കാർഷിക നഴ്സറികളെയും സഹായിക്കുകയാണ് പുഷ്പ മേളയുടെ ലക്ഷ്യം.

 

12-ന് നടക്കുന്ന ഉദ്ഘാടന യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപത്തെ പഴയ ബസ്സ്റ്റാൻഡിൽ 12000 സ്ക്വയർ ഫീറ്റിലാണ് പുഷ്പ മേള ഒരുക്കുന്നത്. എൺപതോളം സ്റ്റാളുകളാണ് ഇവിടെ ഉണ്ടാവുക.

 

മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് ഇരുപത് രൂപയുമാവും പ്രവേശന ഫീസ്. പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

Related Articles

Back to top button
error: Content is protected !!