ChuttuvattomThodupuzha

തൊടുപുഴ നഗരസഭ കൈക്കൂലിക്കേസ് : താന്‍ തെറ്റുകാരനല്ലെന്ന് നഗരസഭാ ചെയര്‍മാന്‍

തൊടുപുഴ : താന്‍ തെറ്റുകാരനല്ലെന്നും അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ രാജി ആവശ്യത്തോട് പ്രതികരിക്കാനില്ലെന്നും തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. പ്രതിപക്ഷം വീണ് കിട്ടിയ അവസരം ഉപയോഗിക്കുകയാണ്. ഇതില്‍ സത്യമില്ല. എനിക്ക് പണം വാങ്ങി കാര്യം സാധിച്ചുകൊടുക്കാനാണെങ്കില്‍ എന്തൊക്കെ ചെയ്യാം. നാല് വര്‍ഷമായി തൊടുപുഴ നഗരസഭയില്‍ ആരൊടെങ്കിലും ഞാന്‍ പണം ആവശ്യപ്പെട്ടു എന്നു തെളിയിച്ചാല്‍ നാളെ രാജിവയ്ക്കാം. പിടിയിലായ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോപണം ഉയര്‍ന്ന സ്‌കൂളിന് ഫിറ്റ്നസ് കഴിഞ്ഞ തവണ ഉപാധികളോടെയാണ് നല്‍കിയത്. ഇത്തവണ ഇതുമായി ബന്ധപ്പെട്ട് സ്‌കൂളധികൃതര്‍ എത്തിയപ്പോള്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്ളയാളാണെന്ന് പറഞ്ഞിരുന്നു. സാമ്പത്തികമായി പലരില്‍ നിന്നും ഉദ്യോഗസ്ഥന്‍ പണം വാങ്ങുന്നുണ്ടെന്നും അങ്ങിനെ വല്ലതും കിട്ടുമെങ്കില്‍ കൊടുത്തോ ചെയ്‌തോ എന്ന് സാധാരണ പറയുന്നത് പോലെ പറഞ്ഞതാണ്. അതാണ് ഇതില്‍ പ്രതിചേര്‍ക്കപ്പെടാന്‍ കാരണം. വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!