ChuttuvattomThodupuzha

പുതുവർഷത്തിൽ കെ -സ്മാർട്ടിലൂടെ ഡബിൾ സ്മാർട്ടാകുന്നു തൊടുപുഴ നഗരസഭ

തൊടുപുഴ: ഏകീകൃത തദ്ദേശ ഭരണ വകുപ്പിന്റെ കീഴിൽ നഗരസഭകളിൽ കെ -സ്മാർട്ട്‌ സംവിധാനം നിലവിൽ വരുന്നതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴ നഗരസഭയിൽ കെ – സ്മാർട്ട്‌ സേവനങ്ങൾ നൽകി തുടങ്ങി.
തദ്ദേശ സേവനത്തിനുള്ള പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ കെ -സ്മാർട്ട്‌ ‘ ആണ് ഭൂമി വിവരങ്ങൾ സർക്കാർ വകുപ്പുകളുടെ ഡേറ്റാ ശേഖരണം ഉപയോഗിച്ച് രാജ്യത്ത് ആദ്യമായി ഓൺലൈൻ സംവിധാനത്തിലൂടെ ജനങ്ങളിൽ എത്തിക്കുന്നു. കെ -സ്മാർട്ടി’ൽ അപേക്ഷ ഫീസും, ലൈസൻസ് ഫീസും , പെർമിറ്റ് ഫീസും , നികുതിയും പരാതിയുമെല്ലാം ഓൺലൈനായി നൽകാം കൂടാതെ തത്സമയ സ്ഥിതി വിവരവും അറിയാവുന്നതാണ്.
കെ – സ്മാർട്ടി’ൽ വ്യക്തികൾ നൽകുന്ന വിവരങ്ങൾ മൂന്നാമതൊരാൾക്ക് കാണാൻ സാധിക്കുന്നതല്ല. വ്യക്തിഗത ലോഗിനിൽ മൊബൈൽ നമ്പർ ഉപയോഗിച്ചോ, അക്ഷയ സെന്റർ / കുടുംബശ്രീ ഹെൽപ്പ് ഡെസ്ക് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൈപ്പറ്റ് രസീത് ഓൺലൈനായി ഈമെയിലും വാട്സ്ആപ്പ് നമ്പറിലും വരും. തുടക്കത്തിൽ ഈ സേവനം നഗരങ്ങളിൽ ആയിരിക്കുമെങ്കിലും പഞ്ചായത്തുകളി ലുൾപ്പെടെ ഭാവിയിൽ സേവനങ്ങളെല്ലാം തന്നെ ഒരു കുടക്കിഴിലാകുന്ന പ്ലാറ്റ്ഫോമായിരിക്കും കെ സ്മാർട്ട്‌.
തദ്ദേശ സേവനങ്ങൾക്കുള്ള 35 മേഖലകളിൽ എട്ടെണ്ണമാണ് തുടക്കത്തിൽ നൽകുന്നത്.
1. സിവിൽ രജിസ്ട്രേഷൻ ( ജനനം, മരണം, വിവാഹം)
2. വ്യാപാര വ്യവസായ ലൈസൻസ്
3. നികുതികൾ( കെട്ടിട നികുതി, തൊഴിൽ നികുതി ), നികുതി നിർണയം, കൈവശ വിവരം, കെട്ടിടങ്ങളുടെ കാലപ്പഴക്കം എല്ലാം കാണാം.
4. യൂസർ മാനേജ്മെന്റ് ( യൂസർ മാപ്പിംഗ് പിന്‍ നമ്പർ ഉപയോഗിച്ച്)
5. ഫയൽ മാനേജ്മെന്റ് ( സംസ്ഥാനത്താകെ ഏകീകൃത ഫയൽ സംവിധാനം)

6. ഫിനാൻസ്( ബജറ്റ് അനുസൃത സാമ്പത്തിക നടപടികളുടെ റിപ്പോർട്ട്ജനങ്ങൾക്കും വായിക്കാം.
7. കെട്ടിടങ്ങൾക്ക് അനുമതി ( ജിഐഎസ് ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ)
8. പൊതു പരാതി പരിഹാരം.
മേൽപ്രകാരമുള്ള സേവനങ്ങൾ ആണ് നഗരസഭകളിൽ കെ സ്മാർട്ടിലൂടെ തുടക്കത്തിൽ നൽകുന്നത്.
നഗരസഭയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിൽ ഇനി ഓൺലൈനിലൂടെ മാത്രം.ആധാർ കാർഡ് /നമ്പർ കൈയ്യിൽ കരുതി വേണം കെ സ്മാർട്ട്‌ ലെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രോസസ്സ് ആരംഭിക്കുവാൻ. ഇതോടപ്പമുള്ള https://play.goole.com/store/apps/details? id=com.ksmart. lsgd ലിങ്കിൽ play store ൽ നിന്നും app ഡൗൺലോഡ് ചെയ്യുക. ആധാർ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഇനി പേപ്പറിൽ എഴുതിയ അപേക്ഷകളോ പരാതികളുമായി തൊടുപുഴ നഗരസഭയിലേക്ക് വരാതെ നിങ്ങൾ എവിടെയാണോ അവിടെ നിന്ന് ഡിജിറ്റൽ ആയി അപേക്ഷകൾ സമർപ്പിക്കു. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാൻ സാധിക്കാത്തവർ ഓഫീസിൽ വരുന്നപക്ഷം ആധാർ നമ്പറും അതുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോണും കൊണ്ടുവരേണ്ടതാണ്, വേണ്ട സഹായം നഗരസഭ ഓഫീസിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്.
കേരളം സ്മാർട്ട്‌ ആകുന്നു ഒപ്പം നിങ്ങളും നിങ്ങളോടൊപ്പം തൊടുപുഴ നഗരസഭയും.

സഹായത്തിന് തൊടുപുഴ നഗരസഭയുടെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. സംശയങ്ങൾക്കും
മറ്റ് വിശദവിവരങ്ങൾക്കും +914862222711 വിളിക്കുക.

Related Articles

Back to top button
error: Content is protected !!