ChuttuvattomThodupuzha

തൊടുപുഴ നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ :നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രം (അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍) വെങ്ങല്ലൂര്‍ ഗാര്‍ഡിയന്‍ കണ്‍ട്രോള്‍സിന് എതിര്‍വശമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തന ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു.
2021-2022 സെന്‍ട്രല്‍ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലയിലെ ആദ്യ വെല്‍നസ് സെന്ററാണിത്. സെന്ററിന്റെ പ്രവര്‍ത്തനം ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 6 വരെയാണ്. ഡോക്ടര്‍, നഴ്‌സ് ഫാര്‍മസിസ്റ്റ്, ജെ എച്ച് ഐ, അവശ്യമരുന്നുകള്‍, സേവനങ്ങള്‍, എന്നിവയെല്ലാം സെന്ററില്‍ ലഭ്യമാണ്.
നഗരസഭയില്‍ വെങ്ങല്ലൂര്‍, പഴുക്കാകുളം, കുമ്പംകല്ല് എന്നിങ്ങനെ നിലവില്‍ മൂന്ന് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. 1.33കോടി രൂപയാണ് ഹെല്‍ത്ത് ഗ്രാന്റില്‍ നിന്നും മൂന്ന് വെല്‍നസ് സെന്ററിലേക്കുമായി അനുവദിച്ചിട്ടുള്ളത്. കുമ്പംകല്ല് വെല്‍നസ് സെന്റര്‍ മാസാവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും, പഴുക്കാകുളം സെന്ററിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് പ്രവര്‍ത്തനമാരംഭിക്കും. പൊതുജനങ്ങള്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററിന്റെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദീപക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ കരീം,സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്മാരായ ഷീജ ഷാഹുല്‍ ഹമീദ്,ബിന്ദു പത്മകുമാര്‍, പി.ജി രാജശേഖരന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.ശരത്ത് ജി റാവു,ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി പി എന്‍. ആര്‍എംഒ ഡോ. പ്രീതി,അര്‍ബന്‍ വെല്‍നസ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലൂസമ്മ, നഗരസഭാ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍ കുഞ്ഞ് അര്‍ബന്‍ കോഡിനേറ്റര്‍ കെവിന്‍ ജോര്‍ജ്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ആശാവര്‍ക്കേഴ്‌സ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!