ChuttuvattomThodupuzha

റാങ്കുകളുടെ തിളക്കത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ്

തൊടുപുഴ : കേന്ദ്ര എജന്‍സിയായ നാക്-ന്റെ പുനപരിശോധന പ്രക്രിയയില്‍ കേരളത്തിലെ ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിന് തിലകക്കുറിയായി യൂണിവേഴ്സിറ്റി റാങ്കുകള്‍. എം. ജി. യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 15 റാങ്കുകളാണ് കോളേജ് നേടിയത്.

ആര്യ പി. കെ. (ബി.കോം കോ ഓപ്പറേഷന്‍ ഒന്നാം റാങ്ക്), അമീന കെ. എസ് (ബിഎസ്‌സി സുവോളജി രണ്ടാം റാങ്ക്), നന്ദന രാജേഷ് (ബിഎസ്‌സി ബോട്ടണി രണ്ടാം റാങ്ക്), സജന സലീം (ബിഎസ്‌സി സൈക്കോളജി മൂന്നാം റാങ്ക്), അസ്ന നവാസ് (ബി എസ്‌സി കെമിസ്ട്രി നാലാം റാങ്ക്), പ്രണവ് എസ് നാരായണന്‍ (ബിഎസ്‌സി ഫിസ്‌ക്സ് അഞ്ചാം റാങ്ക്), അനഘ ഉണ്ണി (ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലീക്കേഷന്‍ ആറാം റാങ്ക്), ഗൗരി ലക്ഷമി മനോജ് (ബിഎസ്‌സി സുവോളജി ആറാം റാങ്ക്), സ്റ്റെഫി ജോസ് (ബി.എ മലയാളം ഏഴാം റാങ്ക്), ആഷ്ലിന്‍ റോജന്‍ (ബി.എ. ഹിസ്റ്ററി ഏഴാം റാങ്ക്), ആദിത്യന്‍ കെ.എസ് (ബി.എ. ഹിസ്റ്ററി ഏഴാം റാങ്ക്), സേതു ലക്ഷമി കെ.ഡി (ബി. എസ്‌സി ബോട്ടണി എട്ടാം റാങ്ക്), അര്‍ജുന്‍ സന്തോഷ് (ബി. കോം. ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ പത്താം റാങ്ക്), അനഖ വാസു (ബി.എ ഹിസ്റ്ററി പത്താം റാങ്ക്) എന്നിവരാണ് റാങ്കുകള്‍ നേടിയത് .

വിദ്യാര്‍ത്ഥികളെ കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേകണ്ടത്തില്‍, കോര്‍പ്പറേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഫാ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു എബ്രാഹം, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി എന്നിവര്‍ അഭിനന്ദിച്ചു.

Related Articles

Back to top button
error: Content is protected !!