Thodupuzha

പെൺകുട്ടിയെ വാഹനത്തിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തൊടുപുഴ: പ്രണയം നിരസിച്ച പെൺകുട്ടിയെ വാഹനത്തിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനെയാണ് (18) തൊടുപുഴ സി.ഐ വി.സി വിഷ്ണുകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പതിനാല് വയസുകാരിയുമായി ഒരു വർഷത്തോളം ഇയാൾ സൗഹൃദത്തിലായിരുന്നു. പെൺകുട്ടി പ്രണയം നിരസിച്ചതോടെ വാഹനത്തിൽ എത്തി കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പോക്സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!