Thodupuzha

അയ്യപ്പഭക്തരുടെ മഹാസംഗമം സംഘടിപ്പിക്കും

തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ അയ്യപ്പഭക്തരുടെ മഹാസംഗമം സംഘടിപ്പിക്കും. ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ 9 മുതല്‍ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ അയ്യപ്പഭക്തരുടെ മഹാസംഗമം സംഘടിപ്പിക്കും. ഗുരുസ്വാമിമാരെയും അനുഷ്ഠാന കലകളായ ശാസ്താംപാട്ട്, ചിന്ത്‌മേളം തുടങ്ങിയ കലാകാരന്‍മാരെയും ചടങ്ങിൽ ആദരിക്കും. സാംസ്‌കാരിക സമ്മേളനം തന്ത്രിമുഖ്യന്‍ കാവനാട്ട് പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സ്വാമി അയ്യപ്പദാസ്, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി കൂടാതെ അയ്യപ്പസേവാസമാജത്തിന്റെ ദേശീയ സംസ്ഥാനതല ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ആത്മീയ പ്രഭാഷണങ്ങളും തുടര്‍ന്ന് സമൂഹഹരിവരാസനം ആലാപനവും പ്രസാദഊട്ടും നടത്തും.

Related Articles

Back to top button
error: Content is protected !!