Thodupuzha

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തൊടുപുഴ: ശീതളപാനീയ കടയില്‍നിന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാഫി അരവിന്ദാക്ഷനും സംഘവും ചേര്‍ന്ന് കാരിക്കോട് അന്‍റ്ലാന്‍റിക് കൂള്‍ബാര്‍ നടത്തുന്ന തൊടുപുഴ കീരികോട് ഓലിക്കല്‍ മുഹമ്മദ് റാഫി നാസര്‍, സഹോദരന്‍ അജ്മല്‍ ഖാന്‍ എന്നിവരുടെ കടയില്‍നിന്നാണ് 400 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. മുന്പ് നിരവധി തവണ ഇവരുടെ പക്കല്‍നിന്നു നിരോധിത ഉത്പന്നങ്ങള്‍ പിടികൂടുകയും താക്കീതു നല്‍കുകയും ചെയ്തിരുന്നു.  സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ മുനിസിപ്പാലിറ്റിക്കു ശിപാര്‍ശ നല്‍കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്ന മൊത്തക്കച്ചവടക്കാരനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!