Thodupuzha

നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം: ലെന്‍സ്‌ഫെഡിന്റെ പ്രതിഷേധം ഇന്ന്

തൊടുപുഴ: നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലവര്‍ദ്ധനവില്‍ പ്രതിക്ഷേധിച്ച് ലെന്‍സ്‌ഫെഡ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ നിര്‍മാണ സാമഗ്രികളായ സ്റ്റീല്‍, സിമന്റ്, പെയിന്റ്, പി.വി.സി, ഇലക്ട്രിക്കല്‍ സാമഗ്രികള്‍, ടൈല്‍ മുതലായ ഉല്‍പ്പന്നങ്ങള്‍ക്ക് 15 മുതല്‍ 30 ശതമാനം വരെയാണ് വില വര്‍ദ്ധിച്ചത്. നിര്‍മ്മാണ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് ജനങ്ങളെ ഇത് സാരമായി ബാധിച്ചു കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്തും മറ്റെല്ലാ തൊഴില്‍ മേഖലകളിലും തൊഴില്‍ നഷ്ടങ്ങളും വ്യവസായ തകര്‍ച്ചയും നേരിട്ടപ്പോള്‍ ആശ്വസമായി നിന്നത് നിര്‍മ്മാണ മേഖലയാണ്. എന്നാല്‍ ഈ മേഖലയെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. നിര്‍മാണ മേഖലയുടെ തകര്‍ച്ച തൊഴില്‍ മേഖലയിലും, സര്‍ക്കാരിന്റെ റവന്യൂ ശേഖരത്തിലും വന്‍ ഇടിവ് ഉണ്ടാക്കുമെന്ന് മാത്രമല്ല വികസന മുരടിപ്പും സൃഷ്ടിക്കപ്പെടും. ഈ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കണ്ട് നിര്‍മാണ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലെന്‍സ്‌ഫെഡ് പ്രതിഷേധിക്കുന്നത്. സംസ്ഥാനതല പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് 14 ജില്ലാ കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കും. തൊടുപുഴയില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നിലാണ് ധര്‍ണ്ണാ സമരം സംഘടിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!