Thodupuzha

പാഠ്യ പദ്ധതി പരിഷ്‌കരണം ശില്‍പശാല സംഘടിപ്പിച്ചു

തൊടുപുഴ: പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സാക്ഷരതാ മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ശില്‍പശാല സംഘടിപ്പിച്ചു. അനൗപചാരിക വിദ്യാഭ്യാസ മേഖലക്കും ഔപചാരിക തലത്തിലെന്ന പോലെ പ്രാധാന്യം ലഭിക്കേണ്ടതാണെന്ന് ശില്‍പശാലയില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. വിദ്യാഭ്യാഭ്യാസ പ്രവര്‍ത്തകര്‍, തുല്യതാ പഠിതാക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍കരീം വിഷയാവതരണം നടത്തി. കെ.ആര്‍ ഹരിലാല്‍, കെ രമണന്‍, ജെമിനി ജോസഫ്, സാദിര കെ.എസ്, വിനു പി. ആന്റണി, അമ്മിണി ജോസ്, ബിന്ദു മോള്‍ ടി.എസ്, വിനീത ഒ, സുജാത പി.കെ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!