Thodupuzha

പുന:പരിശോധനാ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരികരിക്കണം

തൊടുപുഴ : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിയന്തിരമായി പിന്‍വലിക്കണമെന്നും പുന:പരിശോധനാ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരികരിക്കണമെന്നും കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടഴ്‌സ് യൂണിയനും മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 26 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും വിജയപ്പിക്കാന്‍ ജില്ലയിലെ മുഴുവന്‍ ജീവനക്കാരും മുന്നോട്ട് വരണമെന്ന് സംയുക്ത കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.എല്‍.ഐ.യു ജില്ലാ സെക്രട്ടറി വി.കെ. മനോജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനില്‍ ഉദ്ഘാടനം ചെയ്തു.

ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍.ബിജുമോന്‍, ജില്ലാ സെക്രട്ടറി വി.ആര്‍. ബിനാമോള്‍. ഖജാന്‍ജി കെ.വി.സാജന്‍,സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.കെ. അനില്‍കുമാര്‍കെ.എ.എച്ച്‌.ഡി.എം.എസ്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. ഷൗക്കത്തലി, , കെ.എല്‍.ഐ.യു ജില്ലാ പ്രസിഡന്റ് ഷൈന്‍സെബാസ്റ്റ്യന്‍, എ.എച്ച്‌.ഡി.എം.എസ്.എ , ജില്ലാ സെക്രട്ടറി ബിനു. പി. അഗസ്റ്റ്യന്‍, കെ.എല്‍.ഐ.യു ജില്ലാ ജോയിന്റ് സെക്രട്ടറി സി.ജി അജീഷ തുടങ്ങിയവർ പ്രസ൦ഗിച്ചു.പഠനത്തില്‍ മികവ് തെളിയിച്ച അംഗങ്ങളുടെ കുട്ടികള്‍ക്ക് ഉള്ള സമ്മാനദാനവും നടത്തി.

Related Articles

Back to top button
error: Content is protected !!