Thodupuzha

ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ പരിശീലനം സമാപിച്ചു

തൊടുപുഴ: ദീനദയ സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റി 10 ദിവസമായി തൊടുപുഴയില്‍ നടത്തിവന്നിരുന്ന ഫാസ്റ്റ്ഫുഡ് സ്റ്റാള്‍ പരിശീലനം സമാപിച്ചു. നെടുങ്കണ്ടം ആസ്ഥാനമായുള്ള യൂണിയന്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രം നല്കിയ പരിശീലനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് പങ്കെടുത്തത്. ബി. ജയകൃഷ്ണന്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 100 ലധികം വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് ഇവിടെ നിന്നും നല്‍കിയത്. ദീനദയ സേവ ട്രസ്റ്റ് ചീഫ് എക്സി. ട്രസ്റ്റി പ്രഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സമാപനസഭയില്‍ ട്രസ്റ്റ് അംഗം പി.ആര്‍. സുന്ദരരാജന്‍, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രം ഡയറക്ടര്‍ എം. നിജാസ്, ദീനദയ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ പി.എന്‍.എസ്.പിള്ള, ദീനദയ സോഷ്യല്‍ ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് പ്രീത പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!