Thodupuzha

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആചരിച്ചു

തൊടുപുഴ: ശാസ്ത്രസാഹിത്യ പരിഷത്ത് കുടയത്തൂര്‍ യൂണിറ്റിന്റെയും, കുടയത്തൂര്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആചരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജെന്‍ഡര്‍ വിഷയ സമിതി ചെയര്‍ പേഴ്സണ്‍ ജെസി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കുടയത്തൂര്‍ ഗവ. ന്യൂ എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പരിഷത്ത് യൂണിറ്റ് സെക്രട്ടറി സി.സി. മോഹനന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും തനതായ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന് വന്ന സ്ത്രീകളെ യോഗത്തില്‍ ആദരിച്ചു. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, പഞ്ചായത്തംഗം പുഷ്പ വിജയന്‍, മികച്ച സംരംഭകരായ ഓമന അമ്മ, ജാസ്മിന്‍, സുജ സുകുമാര്‍, സി.ഡി.എസ് അംഗമായി പ്രവര്‍ത്തിച്ച സിജി സുരേഷ് എന്നിവര്‍ ആദരവ് ഏറ്റു വാങ്ങി. ആദരം ഏറ്റു വാങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടു. യോഗത്തില്‍ സരസമ്മ കെ.എന്‍, പി.പി.സൂര്യകുമാര്‍, വാര്‍ഡ് മെമ്പര്‍ മാരായ അഡ്വ. ഷിയാസ്, ശ്രീജിത്ത്, ഡി.ഗിരിജ ടീച്ചര്‍, പരിഷത്ത് ജില്ലാ ട്രഷറര്‍ ടി.എന്‍. മണിലാല്‍, കുടയത്തൂര്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി എം.ടി. സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!