Moolammattam

കാഞ്ഞാർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി

മൂലമറ്റം: കേരള പോലീസിന്റെ കായികക്ഷമത നിലനിർത്താൻ കാഞ്ഞാർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടവും ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു. കാഞ്ഞാറിൽ നിന്നും മൂലമറ്റം സെന്റ് ജോസഫ്സ്‌ കോളേജ് ഗ്രൗണ്ടിലേക്കാണ് കൂട്ടിയോട്ടം നടത്തിയത്. കാഞ്ഞാർ സർക്കിൾ ഇൻസ്പെക്ടർ ഇ കെ സോൾജിമോൻ ഫ്ലാഗ് ഓഫ് ചെയ്ത് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. മൂലമറ്റം സെന്റ് ജോസഫ്സ്‌ കോളേജ് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ തൊടുപുഴ ഡിവൈഎസ്പി ഓഫീസ്, മുട്ടം പോലീസ് സ്റ്റേഷൻ കാഞ്ഞാർ സ്റ്റേഷൻ കുളമാവ് സ്റ്റേഷൻ തുടങ്ങിയ നാല് ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ കാഞ്ഞാർ പോലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനം നേടി 3001 രൂപയും ട്രോഫിയും കരസ്ഥമാക്കി. മുട്ടം സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ജോസഫ് സമ്മാനദാനം നിർവഹിച്ചു.

Related Articles

Back to top button
error: Content is protected !!