Thodupuzha

കലോത്സവ വേദികളില്‍ ക്രമക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം; കേരള ഡാന്‍സ് ടീച്ചേഴ്‌സ് യൂണിയന്‍

തൊടുപുഴ: മുന്‍ വര്‍ഷങ്ങളില്‍ നൃത്ത ഇനങ്ങളില്‍ അര്‍ഹതയില്ലാത്ത പലകുട്ടികള്‍ക്കും ഒന്നാം സ്ഥാനം ലഭിക്കുകയും അര്‍ഹതയുള്ളവരെ മാറ്റി നിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഈ വര്‍ഷത്തെ കലോത്സവത്തില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചില നൃത്ത അധ്യാപകര്‍ ജഡ്ജ്‌മെന്റ് പാനലില്‍ കയറിപ്പറ്റി അവരുടെ കുട്ടികള്‍ക്ക് സമ്മാനം ലഭിക്കാന്‍ വേണ്ടിയും കൂടാതെ യാതൊരു യോഗ്യതയില്ലാത്തവരേയും അവരുടെ ഡ്രൈവര്‍മാരെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെയും ഉള്‍പ്പെടുത്തി വിധി നിര്‍ണയിക്കുന്നുണ്ട്. ഇതിനായി കുട്ടികളില്‍ നിന്നും അമിതഫീസ് ഈടാക്കുന്നെണ്ടന്നും അവര്‍ പറഞ്ഞു.

മറ്റു ജില്ലകളിലും ഇത്തരത്തില്‍ സമാനമായ പ്രവര്‍ത്തികള്‍ നടന്നിട്ടുണ്ടെന്നും അവര്‍ ഉന്നയിച്ചു. നൃത്തം തൊഴിലായി സ്വീകരിച്ച് ഗവ. അംഗീകാരം നല്‍കിയ 65 ഓളം നൃത്താധ്യാപകരും അക്കാദമിക്കല്‍ അംഗീകാരം നേടിവരും ഇരുപതില്‍ കൂടുതല്‍ വര്‍ഷം ഗുരുകുല വിദ്യാഭ്യാസം നടത്തിയവരുമുണ്ട്. ജില്ലയിലെ തന്നെ നൃത്താധ്യാപകരോ, അവരുടെ ഗുരുക്കന്മാരോ, ശിഷ്യന്മാരോ വിധി നിര്‍ണയിക്കാന്‍ സബ് ജില്ലകളില്‍ പാടില്ലെന്നാണ് നിയമം. അതാത് ഇനങ്ങളില്‍ പ്രാവീണ്യം നേടിയവരാവണം വിധി നിര്‍ണയിക്കേണ്ടത്. കച്ചവട വസ്തുവാക്കി മാറ്റാതെ കലയുടെ മൂല്യം നിലനിര്‍ത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!