Thodupuzha

അധ്യാപക പരിശീലനങ്ങള്‍ രാത്രികാലങ്ങളിലാക്കി  മാറ്റുന്നത് അംഗീകരിക്കില്ല: കെ.പി.എസ്.ടി.എ 

തൊടുപുഴ: എസ്.സി.ഇ.ആര്‍.ടി വഴി നടത്തുന്ന അധ്യാപക പരിശീലനങ്ങള്‍ രാത്രികാലങ്ങളിലാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. എസ്.സി.ഇ.ആര്‍.ടി. ഏകപക്ഷീയമായി എടുക്കുന്ന ഇത്തരം നിലപാടുകളോട് അധ്യാപകര്‍ സഹകരിക്കില്ലെന്ന് കമ്മിറ്റി അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഫിലിപ്പച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം, സജി ടി. ജോസഫ് , ഡെയ്‌സണ്‍ മാത്യു, മുഹമ്മദ് ഫൈസല്‍, ജോളി മുരിങ്ങമറ്റം, ബിജോയി മാത്യു, കെ. രാജന്‍, എം.വി ജോര്‍ജ്കുട്ടി, സെലിന്‍ മൈക്കിള്‍, ജോയി ആന്‍ഡ്രൂസ്, സുനില്‍ ടി. തോമസ്, സിബി കെ. ജോര്‍ജ് , അജീഷ് കുമാര്‍ , ഷിന്റോ ജോര്‍ജ് , അനീഷ് ജോര്‍ജ് , രാജിമോന്‍ ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!