Moolammattam

മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ സംഘടിപ്പിക്കുന്ന ദേശീയ കോൺഫറൻസിന് തുടക്കം

മൂലമറ്റം: മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെയും അന്തർദേശീയ സംഘടന ആയ ഗ്ലോബൽ എതിക്സ് നെറ്റ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ കോൺഫറൻസ് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവായ അനഘ ജെ കോലത്ത് ഉദ്ഘാടനം ചെയ്തു. മാനേജർ റവ.ഡോ. തോമസ് ജോർജ് വേങ്ങാലുവക്കൽ സിഎ൦ഐ, പ്രിൻസിപ്പൽ ഡോ. സാബുക്കുട്ടി എം ജി, ഗ്ലോബൽ എതിക്സ് നെറ്റ് ഇന്ത്യയുടെ ദേശീയ അധ്യക്ഷൻ റവ. ഡോ. ജോസ് നന്തിക്കര, റവ. ഡോ. ജോമോൻ കൊട്ടാരത്തിൽ (ബർസാർ ),ഇംഗ്ലീഷ് വിഭാഗം മേധാവി റോബി മാത്യു, കോൺഫറൻസ് മുഖ്യ സംഘാടകൻ ഡോ.അലക്സ്‌ ഇ ആർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ, നടക്കുന്ന സെമിനാറിൽ ഡോ. രാജേഷ് വി നായർ ( അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ ഓഫ് ലെറ്റേഴ്സ്, എം ജി യൂണിവേഴ്സിറ്റി, കോട്ടയം) പ്രൊഫസർ ടി. മാർസ് (ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ്, സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), പ്രൊഫസർ എസ്. പ്രഭാകർ (ഡീൻ ഓഫ് ലാംഗ്വേജ്സ്, എം എസ് യൂണിവേഴ്സിറ്റി, തിരുനെൽവേലി), ഡോ. സുരേന്ദ്രൻ ചെറുകോടൻ (അസിസ്റ്റന്റ് ലൈബ്രറിയൻ, ക്യൂസാറ്റ്, എറണാകുളം) എന്നിവരായിരുന്നു ദേശീയ കോൺഫറൻസിന്റെ റിസോഴ്‌സ് പേർസൺസ്. കോളേജ് വിദ്യാർഥികൾ, ഗവേഷണ വിദ്യാർഥികൾ, വിവിധ കോളേജുകളിലെ അധ്യാപകർ എന്നിവർ പല വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!