Idukki

കര്‍ശന പരിശോധന, ഇടുക്കിയില്‍ മാത്രം പതിനഞ്ചു ബസുകള്‍ക്കെതിരെ നടപടി

ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ കര്‍ശന പരിശോധനയില്‍ ഇടുക്കി ജില്ലയില്‍ മാത്രം പതിനഞ്ചു ബസുകള്‍ക്കെതിരെ നടപടി എടുത്തു. ടൂറിസ്റ്റു ബസുകള്‍ക്കും കെ എസ് ആര്‍ ടി സി ബസിനുമെതിരെയാണ് നടപടി എടുത്തത്. മുപ്പതിനായിരത്തോളം രൂപ പിഴ ഈടാക്കി. അമിതമായ പ്രകാശമുള്ള ലൈറ്റുകള്‍, ശബ്ദസംവിധാനം, എയര്‍ ഹോണ്‍ , സണ്‍ഫിലിം തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

കുമളി – കായംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസില്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലെന്ന് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മോട്ടോര്‍ വാഹന വകുപ്പും ഹൈവേ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബസുടമകളുടെ യാര്‍‍ഡുകളിലെത്തി മോട്ടോര്‍ വാഹന വകുപ്പ് നിയമപരമല്ലാത്ത സാധനങ്ങള്‍ അഴിച്ചു മാറ്റാന്‍ നിര്‍ദ്ദേശവും നല്‍കി.

Related Articles

Back to top button
error: Content is protected !!