Thodupuzha

ആയുര്‍വേദ വാരാഘോഷം നടത്തി

തൊടുപുഴ: ഏഴാമത് ദേശീയ ആയുര്‍വേദ ദിനത്തിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് ആയുഷ് ഗ്രാം പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ വാരാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ക്വിസ് പ്രോഗ്രാം, ഉപന്യാസ രചന മത്സരം എന്നിവ നടത്തി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിന്‍ഷിദ് സദാശിവന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മുട്ടം ഗവ. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു, സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.രഹ്ന സിദ്ധാര്‍ഥന്‍ എന്നിവര്‍ പ്രശ്നോത്തരി മത്സരത്തിന് നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. മുട്ടം ഗവ. ഹൈസ്‌കൂള്‍, തുടങ്ങനാട് സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മുട്ടത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായുള്ള ആരോഗ്യ പാചകമേള 27ന് സംഘടിപ്പിക്കുമെന്ന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രൊഗ്രാം മാനേജര്‍ ഡോ. കബീര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!