Thodupuzha

വഴിത്തല ശാന്തിഗിരി കോളേജില്‍ ദേശീയ സെമിനാര്‍ നടത്തി 

തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വ ത്തില്‍ ദേശീയ സെമിനാര്‍ നടത്തി. ഇന്റര്‍ നാഷണല്‍ ഫൈനാഷ്യല്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്റേര്‍ഡ്‌സ് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍ നടത്തിയത്. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഡോ. ജെ. ലത ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി ചിന്മയ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍, റിസര്‍ച്ച് ഗൈഡ്, ഡോ. മഞ്ജുള ആര്‍ ഐയ്യര്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. പോള്‍ പാറേക്കാട്ടേല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രഫ. അമ്പിളി വി., അസിസ്റ്റന്റ് പ്രഫ. മെജോ ജോണ്‍ ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!