Thodupuzha

ടൗണിലെ പൊതുമരാമത്ത് റോഡുകളുടെ റീടാറിങ്  കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കും: പി.ജെ ജോസഫ്

തൊടുപുഴ: ടൗണിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ റീടാറിങ് ജോലികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് പി.ജെ ജോസഫ് എം.എല്‍.എ. റോഡ് റീ ടാറിങ് പല ഘട്ടങ്ങളിലായിട്ടാണ് നടത്തുന്നത്. റോഡിന് കൂടുതല്‍ വിരിവുകളും കുഴികളുമുള്ള സ്ഥലങ്ങള്‍ വേര്‍തിരിച്ച് അവിടെ റോഡ് ശക്തിപ്പെടുത്തിയതിന് ശേഷമാണ് മുഴുവന്‍ സ്ഥലത്തുമുള്ള ടാറിങ് നടത്തുക. ടൗണിലെ കാഞ്ഞിരമറ്റം ബൈപ്പാസ്, കോതായിക്കുന്ന് ബൈപ്പാസ്, കാഞ്ഞിരമറ്റം- മങ്ങാട്ടുകവല ബൈപ്പാസ്, തൊടുപുഴ- ഉടുമ്പന്നൂര്‍ റോഡ് പുളിമൂട്ടില്‍ കവല മുതല്‍ മങ്ങാട്ടുകവല വരെ, കുട്ടപ്പാസ് റോഡ്, റോട്ടറി ജങ്ഷന്‍ മുതല്‍ മുനിസിപ്പല്‍ ഓഫീസ് വരെയുള്ള ഭാഗം ഇത്രയും ഭാഗത്തെ മുഴുവന്‍ റോഡും ബി.എം.ബി.സി നിലവാരത്തില്‍ റീട്ടാറിങ് നടത്തുന്നതിനുള്ള ജോലികളാണ് ഏര്‍പ്പാട് ചെയ്തിട്ടുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായിട്ടുള്ള മഴയും, പകല്‍ സമയത്ത് റീടാറിങ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും മൂലം ജോലികള്‍ പൂര്‍ത്തീകരിച്ച് വരുന്നതേയുള്ളൂ. എങ്കിലും റീടാറിങ് പൂര്‍ത്തിയാകുമ്പോള്‍ എല്ലാ റോഡുകളും മനോഹരമായി നിലനിര്‍ത്താന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ആര്‍ക്കും ആശങ്ക ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!