Thodupuzha

തൊടുപുഴയില്‍ വൈദ്യുതി മുടക്കം പതിവ്:  പൊറുതിമുട്ടി വ്യവസായികള്‍

തൊടുപുഴ: തൊടുപുഴയില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം വ്യവസായികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പകല്‍ സമയങ്ങളില്‍ പോലും നീണ്ട നേരം നിലനില്‍ക്കുന്ന വൈദ്യുത തടസം തങ്ങളുടെ വ്യവസായ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി വ്യവസായ അസോസിയേഷന്‍ പറഞ്ഞു. ഇത് വ്യവസായികളെ നഷ്ടത്തിലേക്ക് നയിക്കാന്‍ കാരണമാകും. വൈദ്യുത മുടക്കത്തിന് ശ്വാശ്വത പരിഹാരം എത്രയും വേഗം കാണണമെന്ന് അസോസിയേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു.വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ് ബേബി ജോര്‍ജ്, വൈസ് പ്രസിഡന്റ് രാജു തരണിയില്‍, സെക്രട്ടറി റെജി വര്‍ഗീസ്, ട്രഷറര്‍ സുനില്‍ വഴുതലക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!