Thodupuzha

സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു തെറിപ്പിച്ച സ്‌കോര്‍പ്പിയോ വാഹനം നിര്‍ത്താതെ പോയി

വണ്ണപ്പുറം: സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു തെറിപ്പിച്ച സ്‌കോര്‍പ്പിയോ വാഹനം നിര്‍ത്താതെ പോയി. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ വണ്ണപ്പുറം സഹ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നിലാണ് സംഭവം. അപകടത്തില്‍ വണ്ണ പുറം പുന്നപാറ  സൂരജ് സോമന്‍ (33), സനീപ് വി. സതീശന്‍ (27) എന്നിവര്‍ക്ക് പരുക്കേറ്റു. സുഹൃത്തുക്കളായ ഇരുവരും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സനീപിന് കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന സൂരജിന് തുടയിലും പരുക്കേറ്റിട്ടുണ്ട്. പോത്താനിക്കാട് വഴി കോതമംഗലം ഭാഗത്തേക്ക് പോയ സ്‌കോര്‍പ്പിയോ വാഹനമാണ് ഇടിച്ചതെന്ന് പരുക്കേറ്റ വര്‍ പറഞ്ഞു. പരുക്കേറ്റവരെ കാരിക്കോട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി

Related Articles

Back to top button
error: Content is protected !!