Thodupuzha

ക്രാഷ് ബാരിയർ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ശക്തം

കാഞ്ഞാർ: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ കാഞ്ഞാർ വാട്ടർ തീം പാർക്കിന് സമീപം റോഡിന് സംരക്ഷണ വേലി ഇല്ലാത്തത് വലിയ അപകട ഭീഷണി ഉയർത്തുന്നു. മലങ്കര ജലാശയത്തിൻ്റെ ഭാഗമായ കാഞ്ഞാർ പുഴയോട് ചേർന്നാണ് റോഡുള്ളത്.ഈ ഭാഗത്ത് വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത് പതിവാണ്. റോഡിൻ്റെ തൊട്ടു താഴെ കാഞ്ഞാർ പുഴയാണ്.വളരെ ആഴമേറിയ ഭാഗം കൂടിയാണ് ഇവിടെ.ഏതെങ്കിലും സാഹചര്യത്തിൽ വാഹനങ്ങൾ റോഡിൽ നിന്നും തെന്നി മാറിയാൽ പുഴയിലേക്ക് വീഴാതെ സംരക്ഷിക്കുന്നതിനായി ഇവിടെ ക്രാഷ് ബാരിയർനിർമ്മിച്ചിട്ടില്ല. അവധി ദിവസങ്ങളിൽ ഇടുക്കിയിലെ വിവിധ വിനോദസഞ്ചാരസ്ഥലങ്ങൾ സന്ദർശിച്ചിട്ട് വരുന്ന വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന റോഡാണിത്. ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് റോഡരികിലെ അപകട സാധ്യത അറിയുവാൻ കഴിയില്ല. വിനോദസഞ്ചാരികൾ ഈ ഭാഗത്ത് ഇറങ്ങി വിശ്രമിച്ചതിനു ശേഷമാണ് മിക്കവാറും യാത്ര തുടരുന്നത്.റോഡിന് തൊട്ടു താഴെ ആഴമേറിയ ജലാശയം ഉണ്ട് എന്നറിയാതെ പലരും റോഡിൻ്റെ വശത്തേക്ക് എത്താറുണ്ട്.ഇതും അപകട സാധ്യത ഉണ്ടാക്കുന്നു. ഈ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിച്ചാൽ അപകടഭീഷണി ഒഴിവാക്കുവാൻ കഴിയും. വലിയ അപകട സാധ്യതയുള്ള ഈ ഭാഗത്ത് സംരക്ഷണ വേലി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!