Thodupuzha

തൊടുപുഴയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ തൊടുപുഴ റേഞ്ച് എക്സൈസ് സംഘം നടത്തിയ വ്യത്യസ്ത പരിശോധനകളില്‍ പിടിയിലായി. 1.5 ഗ്രാം ഹാഷിഷ് ഓയിലും 12 ഗ്രാം കഞ്ചാവുമായി ഉടുമ്പന്നൂര്‍ ഇടമറുക് പീടികപ്പറമ്പില്‍ മുഹമ്മദ് അസ്ലം ആണ് വ്യാഴാഴ്ച പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. ഇന്നലെ തൊടുപുഴ പട്ടയംകവലയില്‍ നടത്തിയ പരിശോധനയില്‍ കാരിക്കോട് ആര്‍പ്പാമറ്റം മുഹമ്മദ് ഷായെ 15 ഗ്രാം കഞ്ചാവുമായും തൊടുപുഴ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. ഷാഫി അരവിന്ദാക്ഷനും സംഘവും ചേര്‍ന്ന് പിടികൂടി.

 

Related Articles

Back to top button
error: Content is protected !!