Moolammattam

വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ 

മൂലമറ്റം: വിൽപനക്കായി എത്തിച്ച വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ. കുളമാവ് സ്വദേശി കല്ലൂപറമ്പിൽ സുരേഷ് (34), മൂലമറ്റം സ്വദേശി പനക്കയിൽ അനന്ദു (23) എന്നിവരാണ് കുളമാവ് പൊലീസിൻ്റെ പിടിയിലായത് .ഇന്നലെ രാത്രി 7 ഓടെ കുളമാവിന് സമീപത്ത് നിന്നുമാണ് ഇരുവരും പിടിയിലായത്.ഇവരിൽ നിന്നും 6.5 ലിറ്റർ വിദേശമദ്യം പിടികൂടിയതായി കുളമാവ് എസ്.എച്ച്.ഒ നസീർ പറഞ്ഞു.അനന്ദുവിൻ്റെ ഓട്ടോറിക്ഷയിൽ സുമേഷിന് വിൽപനക്ക് നൽകാനായി എത്തിച്ചപ്പോഴാണ് പൊലിസ് പിടികൂടിയത്.സുമേഷ് സമാന കേസുകളിൽ മുൻപും പ്രതിയായിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!