Thodupuzha

വനിതാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

തൊടുപുഴ: കേരള സ്റ്റേറ്റ് ബീവറേജ്സ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ (സി. ഐ. ടി. യു )വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മധ്യമേഖലാ വനിതാ കണ്‍വെന്‍ഷന്‍ നടത്തി. തൊടുപുഴ വെങ്ങല്ലൂര്‍ ഷെറോണ്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ സി. ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി അശ്വതി.എസ് അധ്യക്ഷയായിരുന്നു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷര്‍മിള.കെ ഷൈനി.പി.എല്‍ എന്നിവര്‍ അനുശോചനപ്രമേയവും രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ സ്മിത, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സുനിത കുര്യന്‍, സി.ഐ.ടി.യു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍. സോമന്‍,അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍, സംസ്ഥാന സെക്രട്ടറിമാരായ സജീവ്.എസ്,കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റുമാരായ ഭക്തികുമാര്‍, വിജിത്, രാജേഷ്. ബി, വനിതാ സബ് കമ്മിറ്റി സംസ്ഥാന കണ്‍വീനറായ ശ്രീലത, എന്‍.ജി.ഒയൂണിയന്‍ ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ജോസഫ്, ജില്ലാ കമ്മിറ്റിയംഗം അനിജ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!