ChuttuvattomThodupuzha

തൊടുപുഴ ഓണോത്സവ് 2023:ആവേശമായി അഖില കേരള വടം വലി മത്സരം

തൊടുപുഴ: തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷനും മുനിസിപ്പാലിറ്റിയും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ് 2023 നോട് അനുബന്ധിച്ച് പുളിമൂട്ടില്‍ സില്‍ക്‌സ് എവര്‍റോളിങ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള അഖില കേരള വടംവലി മത്സരം ആവേശമായി. മങ്ങാട്ടുകവല ബസ് സ്്റ്റാന്‍ഡില്‍ സംഘടിപ്പിച്ച മത്സരം ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പുളിമൂട്ടില്‍ സില്‍ക്‌സ് ഉടമകളായ റോയ് ജോണ്‍ പുളിമൂട്ടില്‍, ജോബിന്‍ റോയ്,ഷോണ്‍ റോയ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍, ജനറല്‍ കണ്‍വീനര്‍ സാലി എസ്. മുഹമ്മദ്, കൗണ്‍സിലര്‍ മുഹമ്മദ് അഫ്സല്‍, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളില്‍, ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ.എച്ച് കനി, റ്റഗ് ഓഫ് വാര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്,ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍, സെയ്തു മുഹമ്മദ് വടക്കയില്‍, വി. സുവിരാജ്, ബെന്നി ഇല്ലിമ്മൂട്ടില്‍, ഇ.എ അഭിലാഷ്, സജിത്ത്കുമാര്‍, സി.കെ നവാസ്, സുബൈര്‍ എം.എസ്, താജു എം. ബി തുടങ്ങിയവര്‍ പ്രസംഗിച്ചു. മഴയെ അവഗണിച്ചു കാണികള്‍ ആവേശത്തോടെ കളിക്കാരെ പ്രോത്സാഹിപ്പിച്ചത് കളിക്കാരിലും ആവേശം നിറച്ചു.

12 ഓളം ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഒന്നാം സമ്മാനം സെഞ്ചുറി ടീമും രണ്ടാം സമ്മാനം പ്രിയദര്‍ശിനി ടീമും മൂന്നാം സമ്മാനം വൈ.സി.വി വാഴക്കുളവും നേടി. ഇടുക്കി എം. പി ഡീന്‍ കുര്യാക്കോസിന്റെ സാന്നിധ്യത്തില്‍ പുളിമൂട്ടില്‍ സില്‍ക്‌സ് ഉടമ ജോബിന്‍ റോയില്‍ നിന്നും വിജയികള്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും ഏറ്റുവാങ്ങി. മത്സര ശേഷം 6 പ്രാദേശിക ടീമുകള്‍ക്ക് സൗഹൃദ വടംവലി മത്സരവും സംഘാടകര്‍ ഒരുക്കി.

Related Articles

Back to top button
error: Content is protected !!