Thodupuzha

ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുട്ടിയേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും കാമുകനും അറസ്റ്റില്‍

തൊടുപുഴ: ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുട്ടിയേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. കൂട്ടിക്കല്‍ കളരിക്കല്‍ വീട്ടില്‍ ഇഫാം റഹ്‌മാന്‍ (25), അജുമിയ മോള്‍ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൊടുപുഴ നഗരത്തിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയ അജുമിയ കോളേജ് പഠന കാലത്ത് പ്രണയത്തിലായിരുന്ന ഇഫാം റഹ്‌മാനൊപ്പം നാട് വിടുകയായിരുന്നു. ജോലിക്കെത്തിയ യുവതി സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. മൂന്ന് ദിവസം മുമ്പ് മുതല്‍ ഭര്‍ത്താവും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വയനാട് കല്‍പ്പറ്റയില്‍ വീട് വാടകക്കെടുത്ത് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇവിടെയത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മുട്ടം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധു ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ സോമനാഥന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.എം. ഷംസുദ്ദീന്‍, മാഹിന്‍, സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

Related Articles

Back to top button
error: Content is protected !!