Thodupuzha

കഞ്ചാവും ഹഷീഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍

തൊടുപുഴ: ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട മുകുന്ദപുരം കരിപ്പുരയില്‍ ആഷിഖ് മുഹമ്മദ് (22), തൊടുപുഴ കാരിക്കോട് കുഴിമണ്ഡപത്തില്‍ ഷാനവാസ് (23) എന്നിവരെയാണ് സി.ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്. ഇവര്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്ഐ, സി.ആര്‍.ഹരിദാസ്, എ.എസ്.ഐ ഷംസുദ്ദീന്‍ സി.പി.ഒ മാരായ മനു, രതീഷ് എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!