ChuttuvattomThodupuzha

തൊടുപുഴ സ്വദേശി വിനോദ് ടി. മാത്യുവിന് അതിവിശിഷ്ട സേവാ മെഡല്‍

തൊടുപുഴ: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള അതിവിശിഷ്ട സേവാ മെഡല്‍ തൊടുപുഴ സ്വദേശി മേജര്‍ ജനറല്‍ വിനോദ് ടി.മാത്യുവിന്. തിരുവനന്തപുരം സൈനിക് സ്‌കൂളില്‍നിന്ന് 1988 ലാണ് നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിലൂടെ സേവനം ആരംഭിച്ചത്. ഇന്തോ-പാക്ക്, ഇന്തോ -ചൈന അതിര്‍ത്തിയിലും സേനവമനുഷ്ഠിച്ചു. മണിപ്പൂര്‍ ഉള്‍പ്പെടുന്ന നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും ഡിവിഷണല്‍ കമാന്‍ഡ് ഓഫീസറായും സേവനമനുഷ്ഠിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനസേനയുടെ ഭാഗമായി കോംഗോയിലും സുഡാനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2022ല്‍ യുദ്ധ്‌സേവാ മെഡല്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ഷിംലയിലെ ആര്‍മി ട്രെയ്‌നിംഗ് കമാന്‍ഡിന്റെ ചുമതല വഹിക്കുന്നു. എഴുമുട്ടം മാളിയേക്കല്‍ പരേതരായ മാത്യു – റോസക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കള്‍: ടിഫാനി, മെവിന്‍.

 

 

Related Articles

Back to top button
error: Content is protected !!